---
title: "വടകരയിൽ കത്തിക്കരിഞ്ഞ നിലയിൽ 62 കാരൻ്റെ  മൃതദേഹം ; പരിശോധനയിൽ സമീപത്ത് മൊബൈൽ ഫോണും, കത്തും"
english_title: "62-year-old body burnt in Vadakara; Mobile phone and letter nearby during inspection"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/262996/62-year-old body burnt in Vadakara; Mobile phone and letter nearby during inspection"
published_at: "2025-01-13T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6784a0dad68ba_1000541586.jpg"
keywords: []
---

# വടകരയിൽ കത്തിക്കരിഞ്ഞ നിലയിൽ 62 കാരൻ്റെ  മൃതദേഹം ; പരിശോധനയിൽ സമീപത്ത് മൊബൈൽ ഫോണും, കത്തും

> **Lead Summary:** വടകര :കോഴിക്കോട് വടകര അക്ളോത്ത് നട ശ്മശാന റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.

## Article Content

വടകര :കോഴിക്കോട് വടകര അക്ളോത്ത് നട ശ്മശാന റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.

ചോറോട് സ്വദേശി ചന്ദ്രനാണ് (62) മരിച്ചത്.

രാവിലെ പാല് വാങ്ങാൻ പോയ സ്ത്രീയാണ് മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്ത് നിന്നും മൊബൈൽ ഫോണും കത്തും കണ്ടെടുത്തു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/262996/62-year-old body burnt in Vadakara; Mobile phone and letter nearby during inspection)